കോവളം: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡയബറ്റിക്സ് ഡിസ്ട്രിക്ട് പ്രൊജക്റ്റ് ഉദ്ഘാടനവും ഡോക്ടേഴ്സ് ദിനാചരണവും ആദരിക്കൽ ചടങ്ങും ഡിസ്ട്രിക്ട് ഗവർണർ ലയൺ ഗോപകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കാക്കാമൂല ശാരദ ആയുർവേദ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് നിസാം സേഠ് അദ്ധ്യക്ഷനായിരുന്നു. ഫസ്റ്റ് വി.ടി.ജി ഡോ. കണ്ണൻ ഡയബറ്റിക് സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. കണ്ണൻ, ഡോ. നിരഞ്ജന അനന്ദ്, ഡോ. പ്രിയേന്തു അരുൺ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. എം. വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സെക്രട്ടറി വിനോദ് കുമാർ, അഡ്മിനിസ്ട്രേറ്റർ ആനന്ദ് രാജ്, സെക്കന്റ് വി.ടി.ജി അജയകുമാർ, ഫസ്റ്റ് ലേഡി ബിന്ദു ഗോപകുമാർ, ഡി.സി.എസ് വിജയകുമാർ, ഡിസ്ട്രിക്ട് ചീഫ് രാധാകൃഷ്ണൻ, സുനിൽ, ആർ.സി അഡ്വ. ഷാജി, സോൺ ചെയർപേഴ്സൺമാരായ രാജേഷ്, നന്ദകുമാർ, ക്ലബ് ട്രഷറർ സദാശിവൻ എന്നിവർ സംസാരിച്ചു.