തിരുവനന്തപുരം:സ്വാമി ശാശ്വതികാനന്ദയുടെ 19-ാമത് ജല സമാധിദിനം ശിവഗിരി മതാതീയ ആത്മീയ സംഘം പ്രവർത്തകർ ശിവഗിരിയിൽ ആചരിച്ചു. ഇന്നലെ രാവിലെ 11ന് സ്വാമി ശാശ്വതികാനന്ദയുടെ സമാധിയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. മതാതീത ആത്മീയ സംഘം ചെയർമാൻ കെ.എ. ബാഹുലേയൻ, ജനറൽ കൺവീനർ ബിജു പപ്പൻ, ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, സൺഹോംസ് സജി, ബോബി വർക്കല, നിരഞ്ജൻ പെരുങ്ങുഴി, ശ്യാം ലാൽ മൂന്നാനക്കുഴി, കലാകേരളം ഷിനു എന്നിവർ പങ്കെടുത്തു.
തുടർന്ന് സമാധി സ്ഥലത്ത് നടന്ന അനുസ്മരണ സമ്മേളനം ജനറൽ കൺവീനർ ബിജു പപ്പൻ ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ കെ.എ. ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, സൺഹോംസ് സജി, നിരഞ്ജൻ പെരുങ്ങുഴി, ശ്യാം ലാൽ മൂന്നാനക്കുഴി എന്നിവർ പ്രഭാഷണം നടത്തി. ബോബി വർക്കല നന്ദി പറഞ്ഞു.