തിരുവനന്തപുരം: എല്ലാമാസവും ആദ്യത്തെ വെള്ളിയാഴ്ച മന്ത്രി ജി.ആർ. അനിൽ നടത്തുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഇന്ന്ഉച്ചയ്‌ക്ക് ഒന്നു മുതൽ രണ്ട് വരെ നടക്കും. പൊതുജനങ്ങൾക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും മന്ത്രിയെ ഫോണിൽ അറിയിക്കാം. ഫോൺ: 8943873068.