തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ എഫ്.സി.ഐ ഡിപ്പോകളിൽ ഡയറക്ട് പേമെന്റ് സിസ്റ്റം (ഡി.പി.എസ്) സംവിധാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയ്ക്ക് എഫ്.സി.ഐ കൂടുതൽ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് എം.പി. ആവശ്യപ്പെട്ടു. ആരോഗ്യ പരിരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയലിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എം.പി തൊഴിലാളികൾക്ക് ഉറപ്പുനൽകി.
എഫ്.സി.ഐ ഡിപ്പോയിലെ ഡയറക്റ്റ് പേമെന്റ് സിസ്റ്റം തൊഴിലാളി സംഘടനയായ ഹെഡ് ലോഡ് കാഷ്വൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ആയി അടൂർ പ്രകാശ് എം.പിയെ തിരഞ്ഞെടുത്തു. യൂണിയൻ ജനറൽ സെക്രട്ടറിയായി എസ്. ജയകുമാറും കൺവീനറായി എൻ. ഉദയകുമാറും തുടരും. ഓമനക്കുട്ടനാണ് ട്രഷറർ.