കോവളം : വേങ്ങപ്പാറ്റ സി.വി കുഞ്ഞുരാമൻ സ്മാരക ഗ്രന്ഥശാലയുടെ അക്ഷര സേന അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണവും ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും ജില്ലാ പഞ്ചായത്ത് മെമ്പർ വിനോദ് കോട്ടുകാൽ നിർവ്വഹി‌ച്ചു. ബ്ലോക്ക് മെമ്പർ വിഷ്ണു പ്രശാന്ത് ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ജി. പുരുഷോത്തമൻ അദ്ധ്യക്ഷനായിരുന്നു. ഗ്രന്ഥശാല സെക്രട്ടറി ഷാജികുമാർ, ജോ. സെക്രട്ടറി എൻ. ബാബു, അനീഷ്.പി.യു, ശ്രുതി.എസ്.എസ്, ദിവ്യാ ഷൈൻകുമാർ,​ ലൈബ്രേറിയൻ ഷിബു എന്നിവർ നേതൃത്വം നൽകി.