honouring-

ചിറയിൻകീഴ്: ഡോക്ടേഴ്സ് ദിനത്തിൽ അഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. പദ്മപ്രസാദിനെ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ ആദരിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഷാജഹാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുര, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആർ. അംബിക, മെമ്പർമാരായ ബി. മനോഹരൻ, ലതിക മാണി രാജ്, ടി.കെ.റിജി, ഹെൽത്ത് ഇൻസ്പെക്ടർ ബിനോയ്, വി. ജിജി, മധു തെറ്റിച്ചിറ, എ.ആർ. നാസർ മുട്ടപ്പലം, അനിൽകുമാർ തെറ്റിച്ചിറ, സുകു ഗാന്ധി സ്‌മാരകം, പ്രശാന്ത് എന്നിവർ പങ്കെടുത്തു.