rd

വർക്കല: വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ അതിക്രമം കാട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. ഇടവ മുക്കാല ക്കൽ കളിക്കൽ വീട്ടിൽ മഹേഷിനെയാണ് (27) അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച സന്ധ്യയോടെ നടക്കാനിറങ്ങിയ ഇംഗ്ലണ്ട് സ്വദേശിനി ഇമ (29),ഫ്രാൻസ് സ്വദേശിനി എമി (23)എന്നിവർക്ക് നേരെയാണ് അതിക്രമമുണ്ടായത്.

വർക്കല ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, സി.ഐ ദ്വിജേഷ്, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ ബി. ജയപ്രസാദ്, സി.പി.ഒമാരായ അൻസർ, ഷിറാസ് ,ഷൈൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഫോട്ടോ: അറസ്റ്റിലായ മഹേഷ്