കള്ളിക്കാട്: കൊവിഡ് വ്യാപന തോത്‌ വർദ്ധിക്കുന്ന സാഹചര്യത്തിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് അടച്ചിടാൻ ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി. വ്ലാവെട്ടി, പെരുംകുളങ്ങര വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് പൂർണമായി അടച്ചിടും. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ അത്യാവശ്യ സർവീസുകളായ പഴം പച്ചക്കറി വിൽക്കുന്ന കടകൾ, പലചരക്ക് വ്യാപാരം നടത്തുന്ന കടകൾ, ബേക്കറി സാധനങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ ഇവ തുറന്ന് പ്രവർത്തിക്കും. ബുധനാഴ്ച വരെ പഞ്ചായത്ത് അടച്ചിടുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ അറിയിച്ചു.