കിളിമാനൂർ: വാഹനാപകടത്തിൽ മരണമടഞ്ഞ യുവാവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച സഹായധനം കൈമാറി. നഗരൂർ നന്ദായിവനം ചോതിഭവനിൽ അമലാണ് 2020 ഓഗസ്റ്റിൽ നടന്ന ബൈക്ക് അപകടത്തിൽ മരിച്ചത്. ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച തുക ഒ.എസ്. അംബിക എം.എൽ.എ അമലിന്റെ വീട്ടിലെത്തി പിതാവ് ലംബോധരന് കൈമാറി. ചടങ്ങിൽ നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത, വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, സി.പി. എം ലോക്കൽ സെക്രട്ടറി എം. ഷിബു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ ഡി. രജിത്, മേഖലാ പ്രസിഡന്റ് അനൂപ് പാലയ്ക്കൽ, സി.പി. എം ബ്രാഞ്ച് സെക്രട്ടറി ബിനു തുടങ്ങിയവർ പങ്കെടുത്തു.