വിതുര: തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് മേഖലയിൽ സി.എം.പിയിൽ രാജിവച്ച് സി.പി.ഐയിൽ ചേർന്നവർക്ക് അംഗത്വം നൽകി. സി.എം.പി ഉഴമലയ്ക്കൽ ഏരിയാകമ്മിറ്റി അംഗങ്ങളായ പി. രാജു, ആർ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ 25 പേരാണ് സി.പി.ഐയിൽ ചേർന്നത്. പനയ്ക്കോട് എസ്.എൻ.ഡി.പി ഹാളിൽ നടന്ന യോഗത്തിൽ സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് അംഗത്വ വിതരണം നടത്തി. എ.ഐ.എസ്.എഫ് ജില്ലാസെക്രട്ടറിയും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ കണ്ണൻ. എസ്.ലാൽ, തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ അനുതോമസ്, പനയ്ക്കോട് സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോഡ് അംഗം ടി. നിതീഷ്കുമാർ, സി.പി.ഐ തൊളിക്കോട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ തൊളിക്കോട് ഷാനി, സോമശേഖരൻ നായർ, തുളസി, നിസാം, നിസാർ, സജി എന്നിവർ പങ്കെടുത്തു.