sanitaisar-nalkunnu

കല്ലമ്പലം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായി കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ നാടിന് മാതൃകയായി. എൻ.സി.സി കേഡറ്റുകൾ നടത്തിവരുന്ന കൊവിഡ് സർവൈവൽ ചലഞ്ചിലൂടെ സ്കൂളിന് അകത്തും പുറത്തുമായി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വിദ്യാർത്ഥികൾക്കും സഹായങ്ങൾ ചെയ്യുന്നുണ്ട്. ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എം.എസ് ബിജോയിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ചെയർമാൻ എ.നഹാസ് നിർവഹിച്ചു. സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, കൺവീനർ അബ്ദുൽ കലാം, എച്ച്.എസ്.എസ് വൈസ് പ്രിൻസിപ്പൽ ഡി.എസ് ബിന്ദു, എൻ.സി.സി കെയർടേക്കർ ജിജോ മോൻ എന്നിവർ പങ്കെടുത്തു.