പാലോട്: ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന്റ ഭാഗമായി സിംഫണി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണും ടാബും വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്തു. അക്ഷരസേന അംഗങ്ങൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കാഞ്ഞിരമ്പാറ മോഹനൻ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.എൽ. ബൈജു സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല പ്രസിഡന്റ് എൻ. ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചൂടൽ മോഹനൻ, ടി. പ്രതീഷ്, എ. ബിജു എന്നിവർ സംസാരിച്ചു. കെ.കെ. ആൽവിൻ നന്ദി പറഞ്ഞു.