കിളിമാനൂർ: കൊവിഡ് പശ്ചാത്തലത്തിൽ കിളിമാനൂരിൽ അടഞ്ഞുകിടക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ കട വാടക ഒഴിവാക്കി നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കിളിമാനൂർ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കച്ചവടക്കാർക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കൂടാതെ പല പഞ്ചായത്തുകളും ട്രിപ്പിൾ ലോക്ക് ഡൗണിലാണ്. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിലും സ്ഥാപനങ്ങൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണ്. മാസങ്ങളായി ഒരു ദിവസം പോലും തുറക്കാൻ കഴിയാത്ത സ്ഥാപനങ്ങളും നിരവധിയാണ്. കനത്ത സാമ്പത്തിക ബാദ്ധ്യതയിലാണ് വ്യാപാരികൾ. പലരും കടുത്ത മാനസിക സംഘർഷത്തിലുമാണെന്ന് ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്ത്‌ ഭരണസമിതികൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണവശ്യം.