mahila

മുടപുരം: അമിതമായ പാചക വാതകവില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള മഹിളാ സംഘം ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴുവിലം ഇരട്ടക്കലുങ്കിൽ നടന്ന പ്രതിക്ഷേധ സമരം മഹിളാ സംഘം സംസ്ഥാന ട്രഷറും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ കവിത സന്തോഷ് ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് റീന അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഗംഗ അനി, ഗ്രാമ പഞ്ചായത്ത് മെമ്പർ രജിത, അജിത, ശൈല, ദിലീക്ഷ തുടങ്ങിയവർ പങ്കെടുത്തു.