gas

തിരുവനന്തപുരം: രാജ്യത്ത് അടിക്കടിയുണ്ടാകുന്ന പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാനവ്യാപകമായി നഗരസഭകൾക്ക് മുന്നിൽ അടുപ്പ് കൂട്ടി സമരം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയിൽ നടന്ന സമരം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. സുരേഷ് ഉദ്ഘാടനം ചെയ്തു.

കൊല്ലത്ത് സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, കൊച്ചിയിൽ പി.ഡി. സാജൻ, തൃശൂരിൽ അബ്ദുൾ ഗഫൂർ, കോഴിക്കോട്ട് ഉണ്ണിക്കൃഷ്ണൻ, കോട്ടയത്ത് സിന്ധു, കണ്ണൂർ സ്മിത, കാസർകോട്ട് വേണു, പത്തനംതിട്ട രേഖ, ആലപ്പുഴ രാജേഷ് ഖന്ന എന്നിവർ സമരത്തിന് നേതൃത്വം നൽകി. യൂണിയൻ നേതാക്കളായ എ.ബി. വിജയകുമാർ, എസ്.എസ്. മിനു, ഒ. ബിജി, ആർ.വി. ഷിബു, എസ്. സജീവ്, എം.എസ്. സന്തോഷ്‌കുമാർ, പ്രകാശ് എന്നിവർ സംസാരിച്ചു.