കാരേറ്റ്: വാമനപുരം കൃഷി ഭവന്റെ കീഴിൽ നടന്ന കർഷക സഭയും ഞാറ്റുവേലച്ചന്തയും വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. ഞാറ്റുവേല ചന്തയോടനുബന്ധിച്ച് മികച്ചയിനം പച്ചക്കറി തൈകൾ, വിത്തുകൾ, ഫലവൃക്ഷങ്ങൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനി എന്നിവയുടെ വില്പനയും നടന്നു. വരും ദിവസങ്ങളിൽ അൻപത് ശതമാനം സബ്സിഡി നിരക്കിൽ തെങ്ങിൻ തൈകൾ ഉൾപ്പെടെയുള്ളവയുടെ വില്പന നടക്കും. ഗ്രാമപഞ്ചായത്തംഗങ്ങൾ, കർഷകർ, കാർഷിക കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.