പാലോട്: നന്ദിയോട് കൃഷിഭവൻ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത, കർഷക സഭ, വിള ഇൻഷുറൻസ് പക്ഷാചരണം എന്നിവയുടെ പഞ്ചായത്തുതല ഉദ്ഘാടനം നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബീനാ രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ സരിതാമോൾ എൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പി.എസ് ബാജിലാൽ, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ദീപാ മുരളി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കാനാവിൽ ഷിബു, വാർഡംഗങ്ങളായ അംബിക അമ്മ, സനിൽ കുമാർ, കടുവാച്ചിറ സനൽകുമാർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഗ്രാമാമൃതം കർഷ കൂട്ടായ്മ പ്രതിനിധി ശ്രീജിത്ത് ബി.എസ്, എം.ബസന്ത്, കാർഷിക കർമ്മസേന ഭാരവാഹികൾ, സുലഭ പച്ചക്കറി ക്ലസ്റ്റർ അംഗങ്ങൾ, ആഴ്ചചന്ത പ്രതിനിധി കൃഷ്ണൻകുട്ടി നായർ എന്നിവരുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറികളുടേയും നടീൽ വസ്തുക്കളുടെയും വിപണന മേള സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കർഷകർക്ക് തെങ്ങിൻ തൈ, ഫലവൃക്ഷ തൈ, കുരുമുളക് തൈ, അത്യുൽപാദന ശേഷിയുള്ള മധുര കിഴങ്ങ് വള്ളികൾ, പച്ചക്കറി വിത്ത് കിറ്റ്, പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്തു.
ക്യാപ്ഷൻ: നന്ദിയോട് കൃഷിഭവൻ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത, കർഷക സഭ, വിള ഇൻഷുറൻസ് പക്ഷാചരണം എന്നിവയുടെ പഞ്ചായത്തുതല ഉദ്ഘാടനം നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ നിർവഹിക്കുന്നു.