നെയ്യാറ്റിൻകര: കേരള ആരോഗ്യ സർവകലാശാലയുടെ ബിരുദാനന്തര ബിരുദ പരീക്ഷയിൽ ശല്യതന്ത്ര വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. ജെ.എസ് ഭാഗ്യശ്രീയെ നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ അനുമോദിച്ചു. യൂണിയൻ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് നായക സഭ അംഗവുമായ കോട്ടുകാൽ കൃഷ്ണകുമാർ ഭാഗ്യശ്രീയെ ഉപഹാരം നൽകി അനുമോദിച്ചു. മന്നോട്ടുകോണം എൻ.എസ്.എസ് കരയോഗത്തിന്റെ മുൻ സെക്രട്ടറി ശശിഭൂഷൺ നായരുടെ മകളാണ് ഭാഗ്യശ്രീ. യൂണിയൻ വൈസ് പ്രസിഡന്റ് പി. എസ് നാരായണൻ നായർ, സെക്രട്ടറി ബി. എസ് പ്രദീപ് കുമാർ, എൻ.എസ്.എസ് പ്രതിനിധി സഭ അംഗം ഡോ.വിഷ്ണു, യൂണിയൻ ഭരണസമിതി അംഗം എ.വി സുഭിലാൽ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജി.ജെ ജയമോഹൻ എന്നിവർ പങ്കെടുത്തു.