ആറ്റിങ്ങൽ: കേരളത്തിലെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ബാദ്ധ്യതയും അദ്ധ്യാപകരിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ പൊതുവിദ്യാഭ്യാസ മേഖലയിൽ നടക്കുന്നതെന്നും അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് വേണ്ടി ആത്മസമർപ്പണം നടത്തിയാണ് പൊതു വിദ്യാഭ്യാസത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നതെന്നും കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. മുഹമ്മദ് റാഫി പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എം.ജെ. അനൂപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നിസാം ചിതറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,​ ജില്ലാ ട്രഷറർ ഷമീം കിളിമാനൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. ശ്രീകുമാർ, റോബർട്ട് വാത്സകം,​ സംസ്ഥാന കൗൺസിലർമാരായ ഡി.സി. ബൈജു, കെ. ഉണ്ണികൃഷ്ണൻ നായർ, ടി.ഐ. മധു, എ. വഹീദുദ്ദീൻ,​ ജില്ലാ ഭാരവാഹികളായ എൻ. സാബു, എസ്. സബീർ, വി. വിനോദ് വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ സി.എസ്. വിനോദ്, എസ്. ലിജിൻ,​ ഉപജില്ലാ ഭാരവാഹികളായ സലീം കുളപ്പട, ജയകാന്ത്, ക്ലീറ്റസ് തോമസ്, ടി.യു. സഞ്ജീവ്, ഹുദ ഫാറൂഖ് എന്നിവർ സംസാരിച്ചു.