mm-hassan-8

തിരുവനന്തപുരം: ഇന്ധന വിലവർദ്ധനവിലൂടെ സാധാരണക്കാരെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ പാചകവാതകത്തിന്റെ വില വർദ്ധിപ്പിച്ച് പാവപ്പെട്ടവന്റെ അടുക്കള അടച്ചുപൂട്ടുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ കുറ്റപ്പെടുത്തി. ജനജീവിതം ദുരിതപൂർണമാക്കുന്ന ഈ പകൽക്കൊള്ള അവസാനിപ്പിച്ചില്ലെങ്കിൽ ആളിക്കത്തുന്ന ജനരോഷത്തിൽ മോദിസർക്കാർ വെന്തുവെണ്ണീറായി പോകും. ലോക്ക്ഡൗണിനെ തുടർന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് കഞ്ഞികുടി മുട്ടിയ ദുരിതകാലത്ത് ആശ്വാസ പാക്കേജ് നൽകി ജനജീവിതത്തിന് താങ്ങും തണലുമാകേണ്ട കേന്ദ്രസർക്കാരാണ് നികുതിക്കൊള്ളയിലൂടെ ഈ പിടിച്ചുപറി നടത്തുന്നതെന്നും ഹസൻ പറഞ്ഞു.