വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ ഞാറ്റുവേല ചന്ത, കർഷക സഭ, വിള ഇൻഷുറൻസ് എന്നിവയുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ നിർവ്വഹിച്ചു. കൃഷി ഓഫീസർ ലക്ഷ്മി ഭാസി, പഞ്ചായത്തംഗങ്ങളായ ലൈല രഘുനാഥൻ, സോമരാജൻ, ബിനു, കബീർ, വിജയകുമാർ, താഹ, രമ്യാ കപൂർ എന്നിവർ പങ്കെടുത്തു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള തൈകളുടെയും വിത്തുകളുടെയും വിതരണവും നടന്നു.