നെടുമങ്ങാട്: ഡോക്ടേഴ്സ് ദിനത്തിൽ കൊവിഡ് സെന്ററുകളിൽ സേവനം നടത്തുന്ന ഡോക്ടർമാരെ സി.പി.എം പൂവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്. ബിജുവിന്റെ നേതൃത്വത്തിൽ ആദരിച്ചു. വേങ്കോട് എസ്.യു.ടി ആശുപത്രിയിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ആദരവ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ അജിത, കൗൺസിലർ ബി.എ.അഖിൽ, നെടുമങ്ങാട് ജില്ല ആശുപത്രി സുപ്രണ്ട് ഡോ. അഷ്‌റഫ്, ഡോ. കെ. ഇ. രാജൻ എന്നിവർ പ്രസംഗിച്ചു. ഫൈസൽ,, എം.കെ. ഭാസ്കരൻ, ബിനു, ഹരികൃഷ്ണൻ, ജിതിൻ, മോഹൻകുമാർ, മറിയ തോമസ്, ലക്ഷ്മി, ടീനമേരി വർഗീസ്, നവീന എന്നിവരെ ആദരിച്ചു. ബി. സുരേന്ദ്രൻ,വി.അനിൽകുമാർ, പി.ടി.അരവിന്ദ്, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.