k-p-kunhammed-kutty-mla

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്ത് പഴുതടച്ചുള്ള സംഘടനാ ശുദ്ധീകരണ പ്രക്രിയയിലേക്ക് സി.പി.എം കടക്കുന്നു. വിവിധ ജില്ലാ ഘടകങ്ങളിൽ വിശദമായ അവലോകനയോഗങ്ങൾ ചേർന്നുവരികയാണ്. ഇതിന്റെ പുരോഗതി ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

തൃശൂർ ഒഴിച്ച് 13 ജില്ലകളിലെയും അവലോകനയോഗങ്ങൾ പൂർത്തിയായിട്ടുണ്ട്. കുണ്ടറ, തൃപ്പൂണിത്തുറ തുടങ്ങിയ മണ്ഡലങ്ങളിലെ തോൽവിയുമായും അരുവിക്കര, അമ്പലപ്പുഴ, ആലപ്പുഴ, കുറ്റ്യാടി തുടങ്ങിയ മണ്ഡലങ്ങളുമായും ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ ജില്ലാതല അവലോകനയോഗങ്ങളിൽ വലിയ വിമർശനങ്ങളാണുയർത്തിയത്. അരുവിക്കരയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി.കെ.മധുവിന്റെ സഹകരണം കാര്യമായുണ്ടായില്ലെന്ന വിമർശനത്തെ തുടർന്ന് പരിശോധിക്കാൻ അന്വേഷണക്കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. കുണ്ടറയിലും സമാന പരിശോധനയുണ്ട്.

ആദ്യം കേരള കോൺഗ്രസ്-എമ്മിന് നൽകുകയും വിവാദത്തെ തുടർന്ന് അവർ വിട്ടുനൽകുകയും ചെയ്ത കുറ്റ്യാടി മണ്ഡലത്തിൽ നിന്ന് വിജയിച്ച പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ കെ. കുഞ്ഞഹമ്മദ് കുട്ടിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനുള്ള ശുപാർശ സംസ്ഥാനസമിതിക്ക് കൈമാറിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിൽ വിജയമുണ്ടായെങ്കിലും മുതിർന്ന നേതാവായ മുൻമന്ത്രി ജി. സുധാകരൻ നിസ്സഹകരിച്ചെന്നാരോപിച്ച് ആലപ്പുഴ ജില്ലാകമ്മിറ്റിയിലും വിമർശനമുണ്ടായി. തൃശൂർ ജില്ലാ കമ്മിറ്റി യോഗം ഇന്ന് നടക്കും.

ജില്ലാ ഘടകങ്ങളുടെ അവലോകന റിപ്പോർട്ട് ഈ മാസം 6നും 7നും ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അവലോകനം ചെയ്യും. സംസ്ഥാനതല റിപ്പോർട്ട് 9, 10 തീയതികളിൽ സംസ്ഥാനകമ്മിറ്റി ചേർന്ന് ചർച്ച ചെയ്യും.

വനിതാകമ്മിഷനിലേക്ക് പുതിയ അദ്ധ്യക്ഷയെ നിശ്ചയിക്കുന്നതുൾപ്പെടെ മറ്റ് വിഷയങ്ങളൊന്നും ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണനയ്ക്കെടുത്തില്ല.

​ കെ.​പി.​ ​കു​ഞ്ഞ​മ്മ​ദ് ​കു​ട്ടി​യെ ത​രം​താ​ഴ്‌​ത്തും

കോ​ഴി​ക്കോ​ട്:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞ​ടു​പ്പി​ൽ​ ​കു​റ്റ്യാ​ടി​ ​സീ​റ്റ് ​വി​ഭ​ജ​ന​ ​ത​ർ​ക്ക​ത്തെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​പ​ര​സ്യ​ ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​കെ.​പി.​ ​കു​ഞ്ഞ​മ്മ​ദ് ​കു​ട്ടി​ ​എം.​എ​ൽ.​എ​യെ​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​നി​ന്ന് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യി​ലേ​ക്ക് ​ത​രം​താ​ഴ്‌​ത്തും.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കും.
കു​റ്റ്യാ​ടി​യി​ലെ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​ച​ർ​ച്ച​ ​ന​ട​ന്നി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​കു​ഞ്ഞ​മ്മ​ദ് ​കു​ട്ടി​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​തീ​രു​മാ​ന​ത്തി​നെ​തി​രെ​ ​കു​ഞ്ഞ​മ്മ​ദ് ​കു​ട്ടി​ ​അ​പ്പീ​ൽ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​പ്രാ​ദേ​ശി​ക​മാ​യി​ ​കൂ​ടു​ത​ൽ​ ​പേ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​ക്ക് ​സാ​ദ്ധ്യ​ത​യു​ണ്ട്.
കു​റ്റ്യാ​ടി​ ​സീ​റ്റ് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​എ​മ്മി​ന് ​ന​ൽ​കി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​തെ​രു​വി​ലി​റ​ങ്ങി​യ​ത്.​ ​തു​ട​ർ​ന്ന് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ ​മു​ഹ​മ്മ​ദ് ​ഇ​ക്ബാ​ലി​നെ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​പി​ൻ​വ​ലി​ച്ച് ​സീ​റ്റ് ​സി.​പി.​എ​മ്മി​ന് ​തി​രി​കെ​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.