നെടുമങ്ങാട്: തിരുവാതിര ഞാറ്റുവേലയ്ക്ക് തുടക്കം കുറിച്ച് നെടുമങ്ങാട് നഗരസഭയും കൃഷിഭവനും ചേർന്നു ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജയുടെ അദ്ധ്യക്ഷതയിൽ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, കൃഷി ഡയറക്ടർ എം. പ്രേമവല്ലി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരി കേശൻ നായർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വസന്തകുമാരി, കാർഷിക കർമ്മസേനാ സെക്രട്ടറി കേശവൻകുട്ടി, കൃഷി അസിസ്റ്റന്റുമാരായ ദിവ്യ,അനു എന്നിവരും കർഷക പ്രമുഖരും പങ്കെടുത്തു.