തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 12,095 പേർ കൂടി കൊവിഡ് രോഗബാധിതരായി. 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. 10.11ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ). 146 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 13,505 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11,363 പേർ സമ്പർക്കരോഗികളാണ്. 606 പേരുടെ ഉറവിടം വ്യക്തമല്ല. 68 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 58 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 10,243 പേർ രോഗമുക്തി നേടി.
മലപ്പുറം മുന്നിൽ
രോഗവ്യാപനത്തിൽ ഇന്നലെയും മലപ്പുറമാണ് മുന്നിൽ. 1553 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലം 1271, കോഴിക്കോട് 1180, തൃശൂർ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂർ 719, കാസർകോട് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.
ആകെ രോഗികൾ 29,49,128
ചികിത്സയിലുള്ളവർ 1,03,764
രോഗമുക്തർ 28,31,394
നിരീക്ഷണത്തിലുള്ളവർ 3,91,753
ടി.പി.ആർ തദ്ദേശ സ്ഥാപന
അടിസ്ഥാനത്തിൽ
6%താഴെ 143
6% -12% 510
12%- 18% 293
18% മുകളിൽ 88