photo

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ ​ഐ​സി​സ് ​സാ​ന്നി​ദ്ധ്യ​ത്തെ​ക്കു​റി​ച്ച് ​ഇ​ന്റ​ലി​ജ​ൻ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​യോ​ഗം​ ​വി​ളി​ച്ച് ​വി​ല​യി​രു​ത്തു​മെ​ന്നും​ ​തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നും​ ​ഡി.​ജി.​പി​ ​അ​നി​ൽ​കാ​ന്ത് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​ന്റ​ലി​ജ​ൻ​സി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​കു​റ​വ് ​നി​ക​ത്താ​ൻ​ ​സ​ർ​ക്കാ​രി​ന് ​ശു​പാ​ർ​ശ​ ​ന​ൽ​കി.​ ​ഭീ​ക​ര​വി​രു​ദ്ധ​ ​സ്ക്വാ​ഡി​ന്റെ​ ​ശ​ക്തി​ ​കൂ​ട്ടാ​നും​ ​ശു​പാ​ർ​ശ​ ​ചെ​യ്തി​ട്ടു​ണ്ട്.
രാ​ജ്യ​ത്ത് ​ഡ്റോ​ൺ​ ​ആ​ക്റ​മ​ണ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സൈ​ബ​ർ​ ​ഡോ​മി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ഡ്റോ​ൺ​ ​റി​സ​ർ​ച്ച് ​സെ​ന്റ​റും​ ​ഡ്രോ​ൺ​ ​ഫോ​റ​ൻ​സി​ക് ​ലാ​ബും​ ​ത​ല​സ്ഥാ​ന​ത്ത് ​ആ​രം​ഭി​ക്കും.​ ​ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​യും​ ​സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു​കാ​രെ​യും​ ​നേ​രി​ടാ​ൻ​ ​പു​തി​യ​ ​ത​ന്ത്ര​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കും.​ ​സ്ത്രീ​ക​ളു​ടെ​യും​ ​കു​ട്ടി​ക​ളു​ടെ​യും​ ​സു​ര​ക്ഷ​യ്ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കും.​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ​ ​അ​തി​ക്ര​മം​ ​അ​നു​വ​ദി​ക്കി​ല്ല.​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​പ​ട്രോ​ളിം​ഗ് ​കൂ​ട്ടും.​ ​ന​ഗ​ര​ങ്ങ​ളി​ലെ​ ​ഷാ​ഡോ​ ​പൊ​ലീ​സ് ​സം​വി​ധാ​നം​ ​വീ​ണ്ടും​ ​ന​ട​പ്പാ​ക്കും.​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​ന​ൽ​കു​ന്ന​ ​പ​രാ​തി​ക​ളി​ൽ​ ​എ​ന്ത് ​ന​ട​പ​ടി​യെ​ടു​ത്തെ​ന്ന് ​പ​രാ​തി​ക്കാ​ര​നെ​ ​അ​റി​യി​ക്കാ​ൻ​ 30​ദി​വ​സ​ത്തി​ന​കം​ ​സം​വി​ധാ​ന​മു​ണ്ടാ​ക്കും.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ച്ചി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റേ​റ്റു​ക​ൾ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​തു​ട​രും.​ ​ക്രി​മി​ന​ൽ​ ​ബ​ന്ധ​മു​ള്ള​ ​പൊ​ലീ​സു​കാ​രെ​ ​സേ​ന​യി​ൽ​ ​അ​നു​വ​ദി​ക്കി​ല്ല.​ ​പ്ര​ധാ​ന​കേ​സു​ക​ളി​ൽ​ ​ഫോ​റ​ൻ​സി​ക് ​റി​പ്പോ​ർ​ട്ട് ​വൈ​കു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​ൻ​ ​ഫോ​റ​ൻ​സി​ക് ​ലാ​ബു​ക​ളി​ൽ​ ​ജീ​വ​ന​ക്കാ​രെ​ ​കൂ​ട്ടും.

​ ​പൊ​ലീ​സ്–​മ​ണ​ൽ​–​ഭൂ​മി​ ​മാ​ഫി​യ​ ​ബ​ന്ധ​ത്തി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്കും.
​ ​എ​ല്ലാ​ ​സ്റ്റേ​ഷ​നു​ക​ളി​ലും​ ​സ്ഥി​രം​ ​കു​റ്റ​വാ​ളി​ക​ളു​ടെ​ ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.
​ ​ക്രി​മി​ന​ൽ​ ​പ​ട്ടി​ക​യി​ലു​ള്ള​ ​പൊ​ലീ​സു​കാ​ർ​ക്ക് ​ക്ര​മ​സ​മാ​ധാ​ന​ ​ചു​മ​ത​ല​ ​ന​ൽ​കി​ല്ല.
​ ​സൈ​ബ​ർ​ ​സു​ര​ക്ഷാ​ ​വി​ഭാ​ഗ​ത്തെ​ ​ശ​ക്തി​പ്പെ​ടു​ത്തും.
​ ​പൊ​ലീ​സു​കാ​ർ​ക്ക് ​ആ​രോ​ഗ്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ന​ട​പ്പാ​ക്കും.
​ ​ജ​ന​മൈ​ത്രി​ ​പൊ​ലീ​സിം​ഗും​ ​വ​നി​താ​ ​സെ​ല്ലി​ന്റെ​ ​പ്രവ​ർ​ത്ത​ന​ങ്ങ​ളും​ ​ശ​ക്തി​പ്പെ​ടു​ത്തും.
​ ​കേ​സു​ക​ൾ​ ​അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ​ ​ലോ​ക്ക​ൽ​ ​പൊ​ലീ​സി​ന്റെ​ ​കാ​ര്യ​ക്ഷ​മ​ത​ ​വ​ർ​ദ്ധി​പ്പി​ക്കും.
​ ​കേ​സു​ക​ൾ​ ​വേ​ഗ​ത്തി​ൽ​ ​തീ​ർ​പ്പാ​ക്കും.​ ​ആ​ധു​നി​ക​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യു​ടെ​ ​ഉ​പ​യോ​ഗം​ പ്രോ​ത്സാ​ഹി​പ്പി​ക്കും.
​ ​സ്ത്രക​ൾ​ക്കും​ ​കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ​ ​കേ​സു​ക​ളി​ൽ​ ​വേ​ഗ​ത്തി​ൽ​ ​കു​റ്റ​പ​ത്രം​ ​ന​ൽ​കും.

 സുധേഷ് കുമാർ അനിൽകാന്തിനെ കണ്ടു

തിരുവനന്തപുരം: വിജിലൻസ് മേധാവി സുധേഷ് കുമാർ, പുതിയ പൊലീസ് മേധാവി അനിൽകാന്തിനെ സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പൊലീസ് ആസ്ഥാനത്തെത്തിയ സുധേഷ്‌കുമാർ അനിൽകാന്തിന് പൂച്ചെണ്ട് നൽകി അഭിനന്ദനം അറിയിച്ചു. ഡി.ജി.പി റാങ്കോടെ, യു.പി.എസ്.സി പാനലിൽ ഒന്നാമതായിരുന്ന സുധേഷ് കുമാറിനെ തഴഞ്ഞാണ് എ.ഡി.ജി.പിയായിരുന്ന അനിൽകാന്തിന് ഡി.ജി.പി ഗ്രേഡ് നൽകി പൊലീസ് മേധാവിയായി നിയമിച്ചത്.