തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിന്റെ 82-ാം ജന്മദിനാഘോഷം ഇന്ന്. പൂർവ വിദ്യാർത്ഥി സംഘടനയായ 'ചീറ്റ"യും കോളേജ് അധികൃതരും ചേർന്ന് ജൻമദിനാഘോഷ പരിപാടികൾ വൈകിട്ട് 7ന് സൂം വഴി നടത്തും.
മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാവും. സി.ഇ.ടി പൂർവ വിദ്യാർത്ഥി സംഘടനയുടെ പുതിയ വെബ്‌സൈറ്റ് ചടങ്ങിൽ പ്രകാശനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിന് ശേഷം സി.ഇ.ടി ഗുണഭോക്താക്കളുടെ പ്രതിനിധികൾ നടത്തുന്ന 'ടുവാർഡ്‌സ് എ മോർ വൈബ്രന്റ് സി.ഇ.ടി' എന്ന ചർച്ചയിൽ പ്രിൻസിപ്പൽ ഡോ. സി.വി. ജിജി മോഡറേറ്ററാവും.