l

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തുശതമാനത്തിൽ താഴാതെ നിൽക്കുന്ന കൊവിഡ് വ്യാപനതോതിലെ ആശങ്കയുടെ അടിസ്ഥാനത്തിൽ ഇന്നും നാളെയും കടുത്ത ലോക്ക് ഡൗൺ നിയന്ത്രണം.


അനുമതി
 അവശ്യസേവന വിഭാഗത്തിൽപെട്ട കേന്ദ്ര – സംസ്ഥാന സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മാദ്ധ്യമങ്ങൾ, പത്രവിതരണം
 ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ. ഹോം ഡെലിവറി മാത്രം. ബേക്കറിയും രാത്രി ഏഴുവരെ
 പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം വിൽക്കുന്ന കടകളും കള്ളുഷാപ്പും (പാഴ്സൽ മാത്രം) രാത്രി ഏഴുവരെ
 വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ്‌സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം
 രോഗികളുടെ കൂട്ടിരിപ്പുകാർ, വാക്സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം

പ്രവർത്തിക്കില്ല

 കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ, ടാക്സി, ഓട്ടോ

 ബാങ്കുകൾ, സർക്കാർ ഓഫീസുകൾ