ബാലരാമപുരം: സി.പി.ഐ കോവളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണ സമ്യദ്ധി ( ജൈവ ക്യഷി )​ ആരംഭിച്ചു. കല്ലിയൂർ കുരുവിക്കാട് പ്രദേശത്ത് ഒരു ഏക്കർ വയലിലാണ് കൃഷി ആരംഭിച്ചത്. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടേ ആരംഭിച്ച ഓണസമ്യദ്ധി സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സി.പി.ഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സി.പി.ഐ കോവളം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.എസ്. രാധകൃഷ്ണൻ സ്വാഗതവും കല്ലിയൂർ എൽ.സി സെക്രട്ടറി ഊക്കോട് കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു. എം.എസ്. അനീഷ്, സുഗതൻ, ബിജു, ഉപനിയൂർ സുരേഷ് സന്തോഷ് കുമാർ, പുരുഷോത്തമൻ നായർ, വിജു, സുനന്ദ, അഡ്വ.ടി. ഹരീന്ദ്രൻ നായർ, അഡ്വ. അനീഷ്, വിജയൻ, സുൽഫിക്കർ, ശരൺ, സുഗു, പ്രിൻസ്, രാജു തുടങ്ങിയവർ പങ്കെടുത്തു.