ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച കർഷകസഭയും ഞാറ്റുവേല ചന്തയും എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാബീവി, ബ്ലോക്ക് മെമ്പർമാർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ, കർഷകർ, കൃഷി ഓഫീസർ സാലിഹ, കൃഷി വകുപ്പ് ജീവനക്കാർ എന്നിവർ സംബന്ധിച്ചു. ക്രോപ് ഇൻഷുറൻസ് എന്ന വിഷയത്തിൽ കോട്ടക്കൽ കൃഷി ഓഫീസർ വൈശാകാൻ ഓൺലൈൻ ക്ലാസ് നയിച്ചു.