തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേര് കൂടി ചേർത്തുള്ള വിവരങ്ങൾ
പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇപ്പോൾ മരണമടയുന്നവരുടെ വയസും ജില്ലയും മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്. പേരുകൾ മറച്ചുവയ്ക്കുന്നത് മരണങ്ങൾ ഒളിപ്പിക്കുന്നതിന് വേണ്ടിയാണെന്ന പ്രതിപക്ഷ ആരോപണം ഉയർന്നതിന് പിന്നാലെയാണ് പുതിയ നടപടി. ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിൽ ഇന്ന് മുതൽ ഇൗ രീതിയിൽ പ്രസിദ്ധീകരിക്കും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കൊവിഡ് മരണങ്ങളിൽ സർക്കാരിന് ഒളിക്കാൻ ഒന്നുമില്ലെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.