പാറശാല: കൊവിഡ് രണ്ടാം തരംഗത്തിൽ ഡി കാറ്റഗറിയിലായിരുന്ന കാരോട് ഗ്രാമപഞ്ചായത്ത് ഇന്നലെ മുതൽ രോഗ വ്യാപനം തീരെ കുറഞ്ഞ എ കാറ്റഗറിയിലെ ഒന്നാം സ്ഥാനത്തെ പഞ്ചായത്തായി മാറി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ കൊവിഡ് രോഗബാധിതർ ഇല്ലായിരുന്നു. രോഗ വ്യാപനം തീരെ കുറഞ്ഞ എ കാറ്റഗറിയിലെ പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ കാരോട് പഞ്ചായത്ത്. കാരോട് ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ രണ്ട് ആഴ്ചയ്ക്ക് മുമ്പുവരെ ഡി കാറ്റഗറിയിൽ തുടരുകയായിരുന്നു. പഞ്ചായത്ത് അധികൃതർ കാര്യക്ഷമമായി നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് രോഗ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞത്. തുടർന്ന് പഞ്ചായത്ത് ബി കാറ്റഗറിയിലേക്കും എ കാറ്റഗറിയിലേക്കും മാറുകയായിരുന്നു.