ard

ആര്യനാട്: കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുന്ന കാര്യത്തിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ വിദ്യാഭ്യാസ ഡിജിറ്റൽ പ്രഖ്യാപനവും സ്‌മാർട്ട്‌ ഫോൺ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ജി. സ്റ്റീഫൻ.എം.എൽ.എ പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി. വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മിനി,ബ്ലോക്ക് പഞ്ചായത്തംഗം പറണ്ടോട് ഷാജി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ.കിഷോർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംസാരിച്ചു.

ഫോട്ടോ: ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ വിദ്യാഭ്യാസ ഡിജിറ്റൽ പ്രഖ്യാപനവും സ്‌മാർട്ട്‌ ഫോൺ വിതരണവും മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി. വിജുമോഹൻ, ജില്ലാ പഞ്ചായത്തംഗം മിനി, ബ്ലോക്ക് പഞ്ചായത്തംഗം പറണ്ടോട് ഷാജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ. കിഷോർ എന്നിവർ സമീപം