പാറശാല: വായനപക്ഷാചരണത്തിന്റെ ഭാഗമായി കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ ലൈബ്രറി കൂട്ടായ്മകളിൽ ഉൾപ്പെട്ട 6 ഗ്രന്ഥശാലകളിൽ നടന്ന പരിപാടികൾ കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ പ്രാണകുമാർ പുസ്തകങ്ങൾ വാങ്ങി നൽകി ഉദ്ഘാടനം ചെയ്തു. പൂഴിക്കുന്ന് ഗ്രാമസേവിനി ഗ്രന്ഥശാല, മാവിളക്കടവ് ലിസ്യൂ ബോയ്സ് ലൈബ്രറി, കുളത്തൂർ ചങ്ങാതിക്കൂട്ടം ലൈബ്രറി, അരുവല്ലൂർ ശക്തി കലാ സാംസ്കാരിക സമിതി, ആറ്റുപുറം ഈനോസ് മെമ്മോറിയൽ ലൈബ്രറി, പൊഴിയൂർ ദേശസേവാ സംഘം ലൈബ്രറി എന്നീ ഗ്രന്ഥശാലകൾക്കാണ് പുസ്തക കിറ്റുകൾ നൽകിയത്. വിവിധ ഗ്രന്ഥശാലകളിൽ നടന്ന ചടങ്ങുകളിൽ എസ്.രാജഗോപാൽ, ആർ.വി അജയഘോഷ്, ആറ്റുപുറം സുന്ദർരാജൻ, ആർ മോഹൻദാസ്, ആർ സന്തോഷ്‌കുമാർ, ഡി.വി.ആദർശ്, അരുവല്ലൂർ സനിൽ, പൊഴിയൂർ ആന്റക്സ്, സെൽവരാജ് ജോസഫ്, നിതീഷ് ബാലു തുടങ്ങിയവർ സംസാരിച്ചു.