തിരുവനന്തപുരം: രോഗികളുടെ സുരക്ഷയും വൈദ്യ പരിചരണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഐ.ടി സാങ്കേതിക വിദ്യയും ആപ്ലിക്കേഷനുകളും ഉപയോഗപ്പെടുത്തിയുള്ള മൂന്ന് അതിനൂതന ഡിജിറ്റൽ സംരംഭങ്ങൾക്ക് കിംസ് ഹെൽത്ത് തുടക്കമിട്ടു.രോഗികളുടെ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിക്കുന്നത് മുതൽ ഡോക്ടർമാരുമായുള്ള അപ്പോയിന്റ്മെന്റ് വരെയുള്ള നിരവധി ഘട്ടങ്ങൾ കോർത്തിണക്കിയുള്ള പദ്ധതികളാണ് ലോകോത്തര മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായ കിംസ് ഹെൽത്ത് ആരംഭിച്ചത്.
ആരോഗ്യ ശാസ്ത്ര സാങ്കേതിക വിദ്യ സാധാരണക്കാരിൽ എത്തിക്കുന്നതിലും ചികിത്സാ സേവനങ്ങളും പരിചരണവും വീടുകളിൽ എത്തിക്കുന്നതിലും കിംസ് ഹെൽത്ത് വിജയിച്ചതായി കിംസ് ഹെൽത്ത് മൊബൈൽ ആപ്പ്, ടെലി ഐ.സി.യു, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള റേഡിയോളജി സംവിധാനം എന്നിവ പുറത്തിറക്കി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പുതിയ ഡിജിറ്റൽ സംരംഭങ്ങൾ പുറത്തിറക്കിയതിലൂടെ ചികിത്സാ രംഗത്തെ വൻ കുതിച്ചു ചാട്ടത്തിനാണ് കിംസ് ഹെൽത്ത് അവസരമൊരുക്കുന്നതെന്ന് കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ . ഷെരീഫ് സഹദുള്ള, നാഷണൽ ഹെൽത്ത് മിഷൻ സംസ്ഥാന ഡയറക്ടർ ഡോ. രത്തൻ യു. ഖേൽക്കർ, കിംസ് വൈസ് ചെയർമാൻ ഡോ. ജി.വിജയരാഘവൻ, എക്സിക്യുട്ടീവ് ഡയറക്ടർ ഇ.എം.നജീബ്, കിംസ് ഹെൽത്ത് ഡയറക്ടർ ഇ. ഇഖ്ബാൽ, ഗ്രൂപ്പ് സി.ഐ.ഒ ശ്രീനി വേണുഗോപാൽ എന്നിവർ സംസാരിച്ചു.