തിരുവനന്തപുരം: ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ രണ്ടു ദിവസങ്ങളിലും നഗരത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. നഗരാതിർത്തി പ്രദേശങ്ങൾ പൊലീസ് ബാരിക്കേഡ് വച്ച് അടച്ച് കർശനപരിശോധന നടത്തും. നഗരത്തിലെ എല്ലാ സ്റ്റേഷൻ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 70 ചെക്കിംഗ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്.