തിരുവനന്തപുരം: കയറ്റിറക്ക് മേഖല ഉൾപ്പെടെ അസംഘടിത തൊഴിൽ മേഖല ഒന്നാകെ കൊവിഡ് വ്യാപനം കാരണം സ്തംഭിച്ചിരിക്കുകയാണെന്നും തൊഴിലാളി കുടുംബങ്ങൾ ദുരിതപൂർണമായ ജീവിതമാണ് നയിക്കുന്നതെന്നും ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുമ്പിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചുമട്ടു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. വി.ജെ. ജോസഫ്, എസ്.എൻ പുരം ജലാൽ, വെട്ടുറോഡ് സലാം, വട്ടപ്പാറ സനൽ, ജോണി ജോസ് നാലപ്പാട്, ഷമീർ വള്ളക്കടവ്, ജോൺസൺ സൺ ,കെ.എം. അബ്ദുൽസലാം, ജോയ്, എ.എസ്. ചന്ദ്രപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.