നെടുമങ്ങാട്: ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെയും ആനാട് ഗ്രാമപഞ്ചായത്ത് 19ാആം വാർഡിന്റെയും ആഭിമുഖ്യത്തിൽ കൂൺ കൃഷിയും പരിപാലനവും സംബന്ധിച്ച് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കൃഷി ഓഫീസർ വലിയമല സുരേഷ്, കൂൺ കൃഷി സംരംഭകനായ ബിനു എന്നിവർ ക്ലാസ് നയിച്ചു. ഇരിഞ്ചയം വാർഡിലെ കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളും ലൈബ്രറി പ്രവർത്തകരും ക്ലാസിൽ പങ്കെടുത്തു. സൗജന്യമായി കൂൺ വിത്തുകളും പോളിത്തീൻ കവറുകളും വിതരണം ചെയ്‌തു. ഗ്രന്ഥശാല പ്രസിഡന്റ് വി.കെ. ഷൈജു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇരിഞ്ചയം സനൽ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി എസ്. ബിജു നന്ദിയും പറഞ്ഞു.