തിരുവനന്തപുരം:ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സിംഗപ്പൂർ റെഡ്ക്രോസിൽ നിന്ന് ലഭിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെയും,എമർജൻസി വെന്റിലേറ്ററുകളുടെയും തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കളക്ടർ നവജ്യോത് ഖോസ നിർവഹിച്ചു. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി തിരുവനന്തപുരം ജില്ലാ ചെയർമാൻ പി.എച്ച്. ഹരികൃഷ്ണനിൽ നിന്ന് ജില്ലാ കളക്ടർ വെന്റിലേറ്ററുകൾ ഏറ്റുവാങ്ങി തിരുവനന്തപുരം ഡി.എം.ഒ കെ. ഷിനുവിന് കൈമാറി. പന്ത്രണ്ടുലക്ഷത്തോളം വിലവരുന്ന ഉപകരണങ്ങളാണ് കൈമാറിയത്. ഡി.എം.ഒ ഓഫീസിൽ നടന്ന ചടങ്ങിൽ റെഡ്ക്രോസ് ജില്ലാ ട്രെഷർ സന്തോഷ്‌, ഡോ. അനന്ദു, ഡോ. ധനുജ എന്നിവർ പങ്കെടുത്തു. റെഡ്ക്രോസ് നൽകിയ വെന്റിലേറ്ററുകളിൽ ഒന്ന് പാറശാലയിലെ നെടുവാൻവിള നിർദ്ധന കുടുംബാംഗവും സ്വന്തം വീട്ടിൽ ജ്യേഷ്ഠന്റെ പരിചരണത്തിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിറുത്തുന്ന ലിജോയ്ക്ക് നൽകാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.