സ്വതസിദ്ധമായ അഭിനയം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ വലിയ ഒരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. 2015ൽ പോപ്‌കോൺ എന്ന സിനിമയിലൂടെയാണ് സംയുക്ത സജീവമായത്. 2018ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെ ജനപ്രിയ താരമായി മാറി. അത് ശേഷം ലില്ലി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലും മികച്ച അഭിപ്രായം നേടി. സംയുക്ത അവതരിപ്പിച്ച ഓരോ കഥാപാത്രവും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചു. ടൊവിനോതോമസ് - സംയുക്ത മേനോൻ കൂട്ടുകെട്ടിൽ മികച്ച സിനിമകൾ പിറക്കുകയും കയ്യടി നേടുകയും ചെയ്തു. 2019ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു ഉയരേ. ചിത്രത്തിൽ ചെറിയൊരു റോൾ ആണെങ്കിലും സംയുക്ത മേനോന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. കൽക്കി, എടക്കാട് ബറ്റാലിയൻ, വെള്ളം, ആണും പെണ്ണും, വൂൾഫ് തുടങ്ങിയ ചിത്രങ്ങൾ താരമൂല്യം ഉയർത്തി.
ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അഭിനയത്തിൽ എന്നതുപോലെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ്.
വെഡിംഗ് കോസ്റ്റ്യൂമിൽ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സംയുക്ത പങ്കുവച്ച സെറ്റ് സാരിയുടുത്ത ചിത്രങ്ങൾ വളരെ പെട്ടെന്ന് ആരാധക ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ 30നായിരുന്നു താരത്തിന്റെ 'ആണും പെണ്ണും' എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്.