തിരുവനന്തപുരം: അനധികൃതമായി ഗോവയിൽ നിന്നെത്തിച്ച മദ്യം വില്പന നടത്തിയ യുവാവ് പിടിയിൽ.ഉള്ളൂർ ചീനവിള പനയിച്ചറകോണം സ്വദേശി രതീഷിനെയാണ് (37) എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇന്നലെ രാത്രി 8ന് മണ്ണന്തല മുക്കോലയിലാണ് സംഭവം. ബൈക്കിൽ 25 കുപ്പി വില്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 4500 രൂപയും വാഹനവും പിടിച്ചെടുത്തു. ലോക്ക് ഡൗണിന്റെ മറവിൽ വൻ തോതിൽ ഗോവയിൽ നിന്നെത്തിച്ചതാണ് ഈ മദ്യമെന്ന് എക്സൈസ് സംഘം പറഞ്ഞു. സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാറിന് ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ മുകേഷ് കുമാർ ടി.ആർ, പ്രിവന്റീവ് ഓഫീസർ ഹരികുമാർ,​ സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രാജേഷ്, ഷംനാദ്, ജിതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.