anu

വെഞ്ഞാറമൂട്: കെ.പി.സി.സി വിചാർ വിഭാഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാറശാല പൊന്നമ്മാൾ - പൂവച്ചൽ ഖാദർ അനുസ്മരണ യോഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.പാലോട് രവി പന്തളം സുധാകരൻ,കെ.മോഹൻ കുമാർ, നെയ്യാറ്റിൻകര സനൽ,അഡ്വ.വിനോദ്‌സെൻ,സ്വാതിതിരുനാൾ സംഗീത കോളേജ് മുൻപ്രിൻസിപ്പൽ പ്രൊഫ.ആർ. ഹരികൃഷ്ണൻ,സംഗീത സംവിധായകൻ സതീഷ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.ദേവരാഗപുരം ഗായക സംഘം ഗാനാഞ്ജലി അവതരിപ്പിച്ചു.