കല്ലമ്പലം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനാന്തരീക്ഷവും ജീവിതാന്തരീക്ഷവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഞെക്കാട് ഗവ.വി.എച്ച്.എസ്.എസിൽ പ്രവർത്തനമാരംഭിച്ച സ്നേഹസ്പർശം ക്ലബ് പ്രവർത്തന മികവിൽ.
ഓൺലൈൻ പഠനസൗകര്യമില്ലാത്ത ഏഴ് കുട്ടികളുടെ വീട്ടിൽ കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ വൈദ്യുതി ലഭ്യമാക്കി. കൂടാതെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും പഠന സൗകര്യമൊരുക്കാനും ക്ലബ് ലക്ഷ്യമിടുന്നുണ്ട്.
വിദ്യാർത്ഥികളായ ശോഭൻ ബാബി, രാഹുൽ എന്നിവർക്ക് സ്നേഹസ്പർശം ക്ലബിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ നിർമ്മാണോദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഗീതാ നസീർ, പ്രിയദർശനി.വി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, വൈസ് പ്രസിഡന്റ് എൻ. ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡി.എസ്. പ്രദീപ്, വാർഡ് മെമ്പർ വിദ്യ, മറ്റ് വാർഡ് അംഗങ്ങൾ, കെ.എസ്.ഇ.ബി ജീവനക്കാരൻ ഇ. ഷാജഹാൻ, ബി.ആർ.സി കോ - ഓർഡിനേറ്റർ സുഭാഷ് .വി, പി.ടി.എ പ്രസിഡന്റ് ജി. രാജീവ്, ഹെഡ്മാസ്റ്റർ വി.എസ്. പ്രദീപ്, ഡെപ്യൂട്ടി എച്ച്.എം. സുമ, സ്നേഹസ്പർശം കോ - ഓർഡിനേറ്റർ മണിയമ്മ തുടങ്ങിയവർ പങ്കെടുത്തു.