റോബിൻ ജോസഫ് ഒരുക്കുന്ന 'തെമ്മാടിക്കുന്നിലെ താന്തോന്നികൾ' ഒ.ടി.ടി റിലീസിന്. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളുടെ കഥ പറയുന്നത്. ഗ്രാമത്തിന്റെ കണ്ണീരും കയ്പും സുഗന്ധവും പേറുന്ന ഒരു ചിത്രമാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളെന്ന് സംവിധായകൻ റോബിൻ ജോസഫ് പറഞ്ഞു. നാല് ചെറുപ്പക്കാരുടെ കഥയാണ്. കളിയും ചിരിയുമായി നടക്കുന്ന അവർക്കിടയിലേക്ക് യാദൃശ്ചികമായി വന്നുചേരുന്ന ചില വ്യക്തികളെയും സംഭവങ്ങളെയും കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. വൈക്കം, തലയോലപ്പറമ്പ്, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലായിട്ടാണ് ചിത്രം പൂർത്തിയാക്കിയത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പാട്ടുകളാണുള്ളത്. ആദി അനുച്ചൻ, അനഘ ജോസ്, വർഷ പ്രസാദ്, പാഷാണം ഷാജി, സോഹൻ സീനുലാൽ, എഡ്വേർഡ്, തൽഹത്ത ബാബ്സ്, അലക്സ് ഷാരോൺ ബാബു, റോയി തോമസ്, കോട്ടയം പുരുഷൻ, വൈക്കം ദേവ്, റഷീദ് കലൂർ, റോബിൻ ജോൺ, ബേസിൽ പോൾ, ഷാജി വർഗ്ഗീസ്, ജോണി വർഗ്ഗീസ്, ഗീതാ വിജയൻ, അംബിക മോഹൻ, ജെസ്ന ജോസഫ്, ഉഷ വൈക്കം, ശാലിനി കൈതാരം എന്നിവരാണ് അഭിനേതാക്കൾ. പ്ലാമ്പൻ ഫിലിംസ്, ബി സിനിമാസ് എന്നിവയുടെ ബാനറിൽ ഷാൻ വടകര, ബിജേഷ് വാസു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ, സംഭാഷണം: സ്മിനേഷ് മോഹനൻ, സജി ജോസഫ്. ക്യാമറ: നാരായണസ്വാമി, ഗാനരചന: മുരുകൻ കാട്ടാക്കട, പ്രഭാകരൻ നറുകര, നിഷാദ് കൊടമന. എഡിറ്റർ: അലക്സ് വർഗ്ഗീസ്, സംഗീതം: ഡോ.ഗൗതം രംഗൻ, ഹരികുമാർ ഹരേറാം. പി.ആർ.ഒ: പി.ആർ.സുമേരൻ.