പാലോട്: ഡി.സി.സി മെമ്പർ തെന്നൂർ ഷാജിയുൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് അൻപതിൽപരം പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു. പാലോട് വൃന്ദാവനം ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണയോഗം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം അസി. സെക്രട്ടറി കെ.ജെ. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സി.അംഗം പി.എസ്. ഷൗക്കത്ത്, മണ്ഡലം സെക്രട്ടറി ടി.എ. രജിത് ലാൽ, ലോക്കൽ സെക്രട്ടറി എൽ. സാജൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം.ജി. ധനീഷ്, ജോസഫ് ഫ്രാൻസിസ്, മനോജ് ടി എന്നിവർ സംസാരിച്ചു.

കോൺഗ്രസ് താന്നിമൂട് വാർഡ് സെക്രട്ടറിയും അഗ്രിഫാം തൊഴിലാളി യൂണിയൻ കോൺഗ്രസ് യൂണിറ്റ് കൺവീനർ കൂടിയായ എം. സുലൈമാൻ, തെന്നൂർ ബൂത്ത് പ്രസിഡന്റും കർഷക കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ എസ്. ദിലീപ് കുമാർ, കൊച്ചുകരിക്കകം കോൺഗ്രസ് വാർഡ് പ്രസിഡന്റും. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ മുഹമ്മദ് ഷാബു, സി.പി.എം തെന്നൂർ ബ്രാഞ്ച് കമ്മിറ്റി അംഗവും തോട്ടം തൊഴിലാളി യൂണിയൻ വിതുര ഏരിയാ കമ്മിറ്റി അംഗവുമായ സുനിൽകുമാർ, സി.പി.എം തെന്നൂർ ബ്രാഞ്ച് കമ്മിറ്റി അംഗം രവി, തെന്നൂർ യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് എം. അർഷാദ്, യൂത്ത് കോൺഗ്രസ് തെന്നൂർ വാർഡ് സെക്രട്ടറി എ. ഷാഫി, ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി ജലീൽ യു, എസ്.എഫ്.ഐ പെരിങ്ങമ്മല മേഖല വൈസ് പ്രസിഡന്റ് അൻവർ, ഡി.വൈ.എഫ്.ഐ പെരിങ്ങമ്മല യൂണിറ്റ് കമ്മിറ്റി അംഗം ഹഫീസ് ബി, കോൺഗ്രസ് തെന്നൂർ വാർഡ് സെക്രട്ടറി കുഞ്ഞുമോൻ തുടങ്ങിയവരാണ് സി.പി.ഐയിൽ ചേർന്ന പ്രമുഖർ.