agri

നഗരൂർ: നഗരൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും വിള ഇൻഷ്വുറൻസ് പക്ഷാചരണവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ റോഷ്നയുടെ അദ്ധ്യക്ഷതയിൽ കർഷകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വിവിധയിനം പച്ചക്കറിത്തൈകൾ, പച്ചക്കറിവിത്തുകൾ, ഫലവൃക്ഷത്തൈകൾ എന്നിവ വിതരണം ചെയ്തു. വരും ദിവസങ്ങളിലും പച്ചക്കറിവിത്തുകൾ, നാരകത്തിന്റെ തൈകൾ എന്നിവ കൃഷിഭവൻ വഴി ലഭ്യമാക്കുമെന്ന് കൃഷി ഓഫീസർ റോഷ്ന അറിയിച്ചു.