കാട്ടാക്കട: കോട്ടൂരിലെ ആദിവാസി മേഖലയിലെ ഗവ.ആയൂർവേദ ആശുപത്രിക്ക് മൊബൈൽ ഓക്സിജൻ കോൺസൻട്രേറ്റർ നൽകി സത്യസായി സേവാ സംഘടന. സംസ്ഥാന അഡിഷണൽ കോർഡിനേറ്റർ വി. ഉണ്ണികൃഷ്ണൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ എലിസബത്ത്,പഞ്ചായത്ത് മെമ്പർ രശ്മി, മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ, ജില്ലാ പ്രസിഡന്റ് ഒ.പി. സജീവ്കുമാർ സെഷൻ ഫോറസ്റ്റ് ഓഫീസർ സജയൻ, മണ്ണന്തല സമിതി കൺവീനർ ഉത്തമൻ, ജില്ലാ സർവീസ് ഇൻ ചാർജ് സുശോഭ്, സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വച്ച് സേവാ സംഘടനയുടെ ദത്തു ഗ്രാമമായ കോട്ടൂർ വ്ളാവിള ആദിവാസി മേഖലയിലെ 50 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തി.