ആര്യനാട്:ഓണസമൃദ്ധി ലക്ഷ്യവുമായി സി.പി.ഐ പാർട്ടി മെമ്പർ മാരുടെയും ബഹുജന സംഘടന അംഗങ്ങളുടെയും സഹകരണത്തോടെ വീട്ടുവളപ്പിൽ ജൈവ കാർഷിക പച്ചക്കറി തോട്ടം എന്ന പരിപാടിക്ക് അരുവിക്കര മണ്ഡലത്തിൽ ആര്യനാട് കൊക്കോട്ടേലയിൽ മത്യക കർഷകനായ സുമിത്രാഞ്ജൻ നായരുടെ കൃഷിസ്ഥലത്ത് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ജൈവ പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ,അരുവിക്കര മണ്ഡലം സെക്രട്ടറി എം.എ.റഷീദ്,ലോക്കൽ കമ്മിറ്റി സെക്രട്ടറി ഈഞ്ചപ്പുരി സന്തു, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി.രാമചന്ദ്രൻ,വെള്ളനാട് സതീശൻ,ജി.രാജീവ്,ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ, ഇറവുർ പ്രവീൺ,കെ.വിജയകുമാർ,കെ.വി.പ്രമോദ്,കെ.മഹേശ്വരൻ , സാജൻ വെള്ളനാട്,കോട്ടയ്ക്കകം മനോഹരൻ,ചൂഴ ഗോപൻ,ഇറവൂർ പ്രസന്നകുമാരി,പൊട്ടൻചിറ മോഹനൻ,തുടങ്ങിയവർ സംസാരിച്ചു.