photo

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കൊവിഡ് നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചതോടെ പാലോട് ബെവ്കോ ഔട്ട്‌ലെറ്റിൽ തിരക്ക് നിയന്ത്രണാതീതമായി. സമീപ പഞ്ചായത്തുകളിലെ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുന്നതിനാൽ അവിടത്തെ ഔട്ട്ലെറ്റുകൾ തുറക്കാത്തതിനാലാണ് ജനത്തിരക്ക് വർദ്ധിച്ചത്. ഔട്ട്‌ലെറ്റിൽ നിന്ന് 4 കിലോമീറ്ററോളം ദൂരം ഇന്നലെ ക്യൂ നീണ്ടു. കോരിച്ചൊരിയുന്ന മഴയത്തും തിരക്കിന് ഒട്ടും കുറവുണ്ടായില്ല.

പാലോട് പൊലീസെത്തി സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം നൽകിയെങ്കിലും ചില സമയങ്ങളിൽ എല്ലാം പാളി. പാലോട്ടെ ബെവ്കോ ഔട്ട്‌ലെറ്റ് ആരംഭിച്ചിട്ട് 15 വർഷമായി. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വില്പനയാണ് കഴിഞ്ഞ ദിവസം നടന്നത്. 3,407,200 രൂപയാണ് കഴിഞ്ഞ ഒറ്റ ദിവസത്തെ പാലോട് ബെവ്കോ ഔട്ട്‌ലെറ്റിന്റെ വരുമാനം.