വർക്കല: ഞെക്കാട് ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ശോഭൻ ബോബി, രാഹുൽ എന്നീ വിദ്യാർത്ഥികൾക്ക് സ്നേഹസ്പർശം ക്ലബ് നിർമിച്ചുനൽകുന്ന സ്നേഹ വീടിന്റെ നിർമാണോദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ബീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ഗീതാനസീർ, വി. പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.എസ്. പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്
എൻ. ജയപ്രകാശ്, വാർഡ് മെമ്പർ വിദ്യ, കെ.എസ്.ഇ.ബി പ്രതിനിധി ഇ. ഷാജഹാൻ, ബി.ആർ.സി.
കോ - ഓർഡിനേറ്റർ വി. സുഭാഷ്, പി.ടി.എ പ്രസിഡന്റ് ജി. രാജീവ്, ഹെഡ്മാസ്റ്റർ വി.എസ്. പ്രദീപ്,ഡെപ്യൂട്ടി എച്ച്.എം. സുമ, സ്നേഹസ്പർശം കോ - ഓർഡിനേറ്റർ മണിയമ്മ തുടങ്ങിയവർ പങ്കെടുത്തു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് സ്നേഹസ്പർശം ക്ലബ് സ്കൂളിൽ രൂപീകരിച്ചത്. ചികിത്സാസഹായവും നൽകുന്നുണ്ട്. ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കാൻ ആദ്യഘട്ടത്തിൽ മുപ്പതോളം വിദ്യാർത്ഥികൾക്ക് മൊബൈൽ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.